Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Tower

Malappuram

മ​ല​പ്പു​റ​ത്തി​ന്‍റെ വി​ക​സ​നക്കു​തി​പ്പി​ന് ക​രു​ത്താ​യി പ​ത്തു​നി​ല റ​വ​ന്യൂ ട​വ​ർ

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യ റ​വ​ന്യൂ ട​വ​റി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കാ​ൻ ഊ​ർ​ജി​ത നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന ബ​ജ​റ്റി​ൽ മ​ല​പ്പു​റ​ത്തി​ന് അ​നു​വ​ദി​ച്ച ഈ ​വ​ൻ​കി​ട പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്നു.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ വൈ​കാ​തെ ത​യാ​റാ​ക്കാ​നും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലാ​യാ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സ​മു​ച്ച​യം 600 വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ ഉ​യ​രു​ന്ന​ത്. പ​ത്തു നി​ല​ക​ളി​ലാ​യി ര​ണ്ടു കൂ​റ്റ​ൻ ട​വ​റു​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ക. ഒ​ട്ടേ​റെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ ഒ​രു മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ അ​ണി​നി​ര​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലും സു​ഗ​മ​മാ​യും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ജ​ന​സേ​വ​ന​ങ്ങ​ളെ​യും യാ​തൊ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും നി​ർ​മാ​ണ ഘ​ട്ട​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക. ഓ​രോ വ​കു​പ്പി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക ഘ​ട​ന​യി​ലാ​യി​രി​ക്കും ഓ​ഫി​സു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പെ​ട്ടെ​ന്ന് മാ​റ്റാ​തെ ത​ന്നെ നി​ർ​മാ​ണം തു​ട​ങ്ങാ​നു​ള്ള പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ളും യോ​ഗം വി​ല​യി​രു​ത്തി.

യോ​ഗ​ത്തി​ൽ എ​ഡി​എം പി.​ഒ. സാ​ദി​ഖ്, മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി.​കെ. അ​ഹ​മ്മ​ദ്, മ​ല​പ്പു​റം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹാ​രി​സ് ആ​മി​യ​ൻ, മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ പി.​എ. സ​ലാം, പി.​കെ. ബാ​വ, കെ.​പി.​എം. മ​ൻ​സൂ​ർ, പൊ​തു​മ​രാ​മ​ത്ത്, പി​ആ​ർ​ഡി വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up